സൈക്കോളജി അപ്രൻറിസ്

Share:

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ സൈക്കോളജി അപ്രൻറിസിൻറെ താൽക്കാലിക നിയമനത്തിനുള്ള ഇൻറെർവ്യൂ നവംബർ 2ന് 11 മണിക്ക് നടക്കും. സൈക്കോളജിയിൽ റഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ക്ലിനിക്കൽ സൈക്കോളജിയിലോ കൗൺസിലിംഗിലോ ഉള്ള യോഗ്യത, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പുകളും സഹിതം പ്രിൻസിപ്പലിൻറെ ചേംബറിൽ എത്തണം.

Share: