പ്രിൻസിപ്പൽ ഒഴിവ്

Share:

തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെൻറെറിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം.

ഹോണറേറിയം:  പ്രതിമാസം 20,000 രൂപ

ഒരു വർഷത്തെ കരാർ നിയമനമാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷ നൽകാം.

അപേക്ഷകർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ജൂൺ 27 ന് വൈകിട്ട് 5 നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2737246.

Share: