കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
വിവിധ വകുപ്പുകളിലായി 91 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
തസ്തികകൾ:
കാറ്റഗറി 112-121/ 2021
അസി. പ്രഫസർ- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
(വിവിധ വിഷയങ്ങളിൽ 21 ഒഴിവുകൾ)
കാറ്റഗറി 122/ 2021
നഴ്സിങ് ട്യൂട്ടർ- ആരോഗ്യവകുപ്പ്
ഒഴിവുകൾ-2
കാറ്റഗറി 123/ 2021
ടാക്സ് ഓഫിസർ- ചരക്ക് സേവന നികുതി വകുപ്പ്
ഒഴിവുകൾ-4
കാറ്റഗറി 124 /2021
സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. എൻജിനീയർ (ഒഴിവുകൾ-83)
കാറ്റഗറി 125/2021
പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിട്രേറ്റർ
കാറ്റഗറി 126/2021
ഹാർബർ എൻജിനീയറിങ്ങിൽ അസിസ്റ്റൻറ് എഞ്ചിനീയർ ( സിവിൽ )
കാറ്റഗറി 127/2021
സിവിൽ സപ്ലസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്)
കാറ്റഗറി 128/2021
സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസി. എൻജിനീയർ സിവിൽ
കാറ്റഗറി 129-130/2021
ഗ്രാമവികസന വകുപ്പിൽ ലെക്ചറർ ഹോംസയൻസ്
കാറ്റഗറി 131/2021
പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (ന്യൂമിസ്മാറ്റിക്സ്)
കാറ്റഗറി 132/2021
പബ്ലിക് റിലേഷൻസിൽ ആർട്ടിസ്റ്റ്
കാറ്റഗറി 133/2021
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
കാറ്റഗറി 134/2021
കെ.ടി. ഡി.സി ലിമിറ്റഡിൽ എ.ഇ സിവിൽ
കാറ്റഗറി 135/2021
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്മാൻ ഗ്രേഡ്-3
കാറ്റഗറി 136/2021
ഖാദി വില്ലേജ് ഇൻഡസ്ട്രീസിൽ ബീകീപ്പിങ് ഫീൽഡ്മാൻ
കാറ്റഗറി 137/2021
എക്സിക്യൂട്ടിവ് അസിസ്റ്റൻറ്
കാറ്റഗറി 138-139/2021
പ്രൈവറ്റ് സെക്രട്ടറി – മാനേജിങ് ഡയറക്ടർ , പൗൾട്രി വികസന കോർപറേഷൻ
കാറ്റഗറി 139 -139/2021
ലോവർ ഡിവിഷൻ ക്ളർക് പൗൾട്രി വികസന കോർപറേഷൻ
കാറ്റഗറി 140/2021
ജൂനിയർ ടൈപ്പിസ് ക്ലർക്ക്അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ
കാറ്റഗറി 141 /2021
ജൂനിയർ ക്ലാർക്ക്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിങ് മാർക്കറ്റിങ് ഫെഡറേഷൻ
കാറ്റഗറി 142/2021
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ
കാറ്റഗറി 143 /2021
സർജൻറ്
വിവിധ വകുപ്പുകൾ
കാറ്റഗറി 144 /2021
ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2
തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രിൽ 30 ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പി എസ് സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password- ഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile ലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘Apply Now’ ൽ click ചെയ്യേണ്ടതാണ്.
അപേക്ഷാ ഫീസ് ഇല്ല.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും Profile- ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 02