കമ്പ്യൂട്ടർ സയൻസ് ഗസ്റ്റ് അധ്യാപക നിയമനം

203
0
Share:

തലശ്ശേരി: ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ കമ്പ്യൂട്ടർ സയൻസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലാണ് നിയമനം.

എം.എസ്‌സി.കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.

ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് രാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണം.

Share: