സപ്പോര്‍ട്ട് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു

Share:

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവു വരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ബി.ടെക്/എം.സി.എ/എം.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍സ്)/ബി.ഇ. (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും ജയിച്ച പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 16500 രൂപ.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി.81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ജൂലൈ 20 നകം സമര്‍പ്പിക്കണം. cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാ ഫോം www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9895478273.

Share: