മെഡിക്കൽ ഓഫീസർ നിയമനം

Share:

തൃശ്ശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം.

പ്രായപരിധി: 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്.
പ്രതിമാസ ശമ്പളം: 41,000/- രൂപ.

അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം.

വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0487 – 2325824.

Share: