ദക്ഷിണ റയില്‍വേയിൽ 678 അപ്രന്‍റിസ്

Share:

ദക്ഷിണ റയില്‍വേയുടെ കീഴിലുള്ള പേരമ്പൂർ ക്യാരേജ് & വാഗണ്‍ വര്‍ക്സ്, ആരക്കോണം എഞ്ചിനീയറിങ്ങ് വര്‍ക്ക് ഷോപ്പ്, ചെന്നൈ ഡിവിഷന്‍, പേരമ്പൂര്‍ റെയില്‍വേ ഹോസ്പിറ്റല്‍, പേരമ്പൂര്‍ ഇലക്ട്രിക്കൽ വര്‍ക്ക്ഷോപ്പ്‌ എന്നിവിടങ്ങളിലേക്ക് അപ്രന്‍റിസുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അകെ 678 ഒഴിവുകളാണുള്ളത് .
യോഗ്യത: പത്താം ക്‌ളാസും ഐ ടി ഐ യും ഉള്ളവർക്ക് അപേക്ഷിക്കാം.

ഫിറ്റര്‍, കാര്‍പ്പെന്‍റർ, പെയിന്‍റർ, വെല്‍ഡര്‍, മെഷിനിസ്റ്റ്, എം.എം.വി, പി.എ.എസ്, എ.എ., ഇലക്ട്രീഷ്യന്‍, ആര്‍. & എ.സി വയര്‍മാന്‍, വൈന്‍ഡർ (ആര്‍മച്ചര്‍), കേബിള്‍ ജോയിന്‍റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (എച്ച്.ടി.എൽ.ടി, എക്വിപ്മെന്‍റ് & കേബിള്‍ ജോയിന്‍റിങ്ങ്, ടര്‍ണര്‍, ഡീസല്‍ മെക്കാനിക് ട്രേഡ്കളിൽ ഐ.ടി.ഐ പാസ്സായവര്‍ക്ക്  ചില ഒഴിവുകള്‍ നീക്കി വച്ചിട്ടുണ്ട്.
പ്രായം: പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് 15 -22 വയസ്സ്.
വിശദവിവരങ്ങള്‍ക്ക് www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂലൈ 15

Share: