ദേശീയഗാനവും ദേശീയ പ്രതിജ്ഞയും

3345
0
Share:

ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ രചിച്ചതാര്?
രബീന്ദ്രനാഥ ടാഗോര്‍
ഏത് രാജാവിന്‍റെ സന്ദര്‍ശന വേളയിലാണ് ടാഗോർ ഈ ഗാനം രചിച്ചത്?
ജോര്‍ജ് അഞ്ചാമ൯
ജനഗണമനയുടെ രാഗം ഏത്?
ശങ്കരാഭരണം
ദേശീയഗാനം ആലപിക്കാന്‍ വേണ്ട സമയം?
52 സെക്കന്‍റ്
ദേശീയഗാനം രചിച്ചിരിക്കുന്ന ഭാഷ?
ബംഗാളി
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ഏത്?
The morning song of India

ജനഗണമന തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്?
ഭാരത്‌ വിധാതാ
ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തിയതാര്?
രബീന്ദ്രനാഥ ടാഗോര്‍
ദേശീയഗാനത്തിനു സംഗീതം നല്‍കിയതാര്?
ക്യാപ്റ്റന്‍ രംസിംഗ് താക്കൂർ
ജനഗണ മന മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാര്?
കുറ്റിപ്പുറത്ത് കേശവന്‍ നായർ
ദേവേന്ദ്ര നാഥ ടാഗോറിന്‍റെ ഏത് പ്രസിദ്ധീകരണത്തിലാണ് ജനഗണമന ആദ്യമായി അച്ചടിച്ചുവന്നത്?
തത്ത്വ ബോധിനി വാരിക

ദേശീയഗാനം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം?
1911, ഡിസംബര്‍ 27, കൊല്‍ക്കത്ത
ജനഗണമന ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?
1950 ജനുവരി 24
1911 ഡിസംബറിലെ കോണ്‍ഗ്രസ് സമ്മേളനത്തിൽ ജനഗണമന ആലപിച്ചതാര്?
സരളാ ദേവി ചതുരാനി
ദേശീയ ഗാനത്തിന്‍റെ ചുരുക്കിയ രൂപം (ആദ്യത്തെതും അവസാനത്തേതുമായ വരികൾ) ആലപിക്കാനെടുത്ത സമയം?
20 സെക്കന്‍റ്
ദേശീയഗാനത്തില്‍ സൂചിപ്പിക്കുന്ന ഉത്കൽ ഏത് പ്രദേശത്തെ സൂചിപ്പിക്കുന്നു?
ഒഡീഷ

ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്?
പൈദിമാരി വെങ്കട്ട സുബ്ബറാവു
ദേശീയ പ്രതിജ്ഞ എഴുതിയത് ഏത് ഭാഷയിലാണ്?
തെലുങ്ക്
ഏത് വര്‍ഷമാണ്‌ ഈ പ്രതിജ്ഞ സുബ്ബ റാവു എഴുതിയത്?
1962
ദേശീയ പ്രതിജ്ഞ ആദ്യമായി ചൊല്ലിയത് എവിടെയുള്ള സ്കൂളിലാണ്?
വിശാഖപട്ടണം

Share: