മില്‍മ എറണാകുളം മേഖലയിൽ അവസരം.

Share:

മില്‍മയുടെ എറണാകുളം മേഖല യൂണിയനിൽ വിവിധ തസ്തികകളിലായി താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്‍റ് മാര്‍ക്കറ്റിംഗ് ഓഫീസ൪: അംഗീകൃത സര്‍വകലാശാലയിൽ

നിന്നും ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിൽ നിന്നും നേടിയ കോ-ഓപ്പറേഷ൯

-ബാങ്കിങ്ങിലുള്ള ബിരുദം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡയറി അല്ലെങ്കിൽ ഫുഡ് പ്രൊഡക്ട്സുകളുടെ വിപണന മേഖലയില്‍ 3 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ടെക്നിക്കല്‍ സൂപ്രണ്ട്(എഞ്ചിനീയറിംഗ്): ബിരുദം അല്ലെങ്കില്‍ മെക്കാനിക്കൽ, ഇലക്ട്രിക്കല്‍, റഫ്രിജറേഷന്‍, ഡയറി എന്‍ജിനീയറിംഗ് എന്നിവയില്‍ ഒന്നില്‍ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തില്‍ നിന്നും മെക്കാനിക്കല്‍ , ഇലക്ട്രിക്കല്‍, റഫ്രിജറേഷൻ

, ഡയറി എന്‍ജിനീയറിങ്ങിൽ രണ്ടു വര്‍ഷത്തെ പരിചയം.

ടെക്നിക്കല്‍ സൂപ്രണ്ട്(ഡയറി): ഡയറി സയന്‍സിൽ ബിരുദം/ഡിപ്ലോമ. അംഗീകൃത സ്ഥാപനത്തില്‍ ഡയറി പ്ലാന്‍റിൽ രണ്ടു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഡയറി കെമിസ്റ്റ്/ഡയറി ബാക്ടീരിയോളജിസ്റ്റ്: ഡയറി കെമിസ്റ്റ്രി/ഡയറി മൈക്രോ ബയോളജി/ഡയറി ക്വാളിറ്റി കണ്ട്രോളില്‍ എം.എസ്.സി. അല്ലെങ്കില്‍ ക്വാളിറ്റി കണ്ട്രോളില്‍ ബിരുദാനന്തര ഡിപ്ലോമ/ബി.എസ്.സി ഡയറി ടെക്നോളജി, ഡയറി ക്വാളിറ്റി കണ്ട്രോള്‍ ലാബില്‍ 2 വര്‍ഷത്തെ പരിചയം.

അസി. അക്കൌണ്ട്സ് ഓഫീസര്‍: അംഗീകൃത സര്‍വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും എം.സി എ/എ.ഐ.സി.ഡബ്ല്യു.എ യുടെ ഇന്‍റ൪മീഡിയറ്റ് എക്സാമിനേഷന്‍ വിജയവും ഒരു വര്‍ഷം അക്കൌണ്ട്സ് മേഖലയില്‍ തൊഴില്‍ പരിചയും. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയിൽ നിന്നും നേടിയ എം.കോം, അക്കൌണ്ട്സ് മേഖലയില്‍ 2 വര്‍ഷത്തെ പരിചയം.

പ്രായം: 18-40 വയസ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.ercmpu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 16

Share: