ശുചിത്വ-ഹരിത പ്രവര്‍ത്തനങ്ങള്‍ : താത്പര്യപത്രം ക്ഷണിച്ചു

Share:

കൊച്ചി, ഫോര്‍ട്ടുകൊച്ചി ടൂറിസം പദ്ധതിയിലുള്‍പ്പെട്ട നടപ്പാതകളും കടല്‍ തീരവും പൊതുസ്ഥലങ്ങളും മാതൃകാപരമായ രീതിയില്‍ 24 x 7 അടിസ്ഥാനത്തില്‍ ശുചീകരിക്കുന്നതിനും ഒരു മാതൃകാ ശുചിത്വ-ഹരിത-പൈതൃക ഡെസ്റ്റിനേഷനായി മാറ്റിയെടുക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും താത്പര്യവും സമാനമായ സന്നദ്ധസേവന പരിചയവുമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും ടൂറിസം ട്രാവല്‍ അസോസിയേഷനുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ് വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍ 0484-2367334, 9847332200.

Share: