കെ.എ.എസ് സൗജന്യ പരിശീലനം

Share:

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ് പരീക്ഷക്കായി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നൽകുന്നു.

ഡിഗ്രി അടിസ്ഥാന യോഗ്യതയുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.

18ന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം 31നു മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം.

അപേക്ഷാഫോം ഈ ഓഫീസിൽ നിന്നും ലഭിക്കും. (ഫോൺ- 0471 2543441)

Share: