സംരംഭകത്വ വികസന പരിശീലന പരിപാടി

Share:

തിരുഃ സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെൻറ് (കെ.ഐ.ഇ.ഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനപരിപാടി (എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെൻറ് പ്രോഗ്രാം) സംഘടിപ്പിക്കും.

2022 ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 29 വരെ എറണാകുളം ജില്ലയില്‍ കളമേശരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. സര്‍ക്കാരിൻറെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈകോഴ്സ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484 2532890/2550322.

Share: