യുവകർമ്മ സേനാംഗങ്ങൾക്ക് പരിശീലനം 

Share:
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ ഭാഗമായി രൂപീകരിക്കുന്ന യുവകർമ്മ സേനാംഗങ്ങൾക്ക് ഫയർ ആന്റ് റസക്യൂ, ദുരന്തനിവാരണം,  ട്രക്കിംഗ് എന്നീ മേഖലകളിൽ നൈപുണ്യ  പരിശീലനം നൽകുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ മൂന്നാറിലും മാർച്ച് ഒന്ന്, രണ്ട് തിയതികളിൽ  തിരുവനന്തപുരത്തുമാണ് പരിശീലനം. 25 വയസ്സിന് താഴെയുള്ള യുവതീ യുവാക്കൾക്കാണ് അവസരം. തെഞ്ഞെടുക്കപ്പെടുന്നവർ നിർബന്ധമായും രണ്ട് ക്യാമ്പിലും പങ്കെടുക്കണം.
യാത്രാബത്ത, താമസം, ഭക്ഷണം എന്നിവ സംസ്ഥാന യുവജനക്ഷേമബോർഡ് വഹിക്കും. താൽപര്യമുളളവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം ഫെബ്രുവരി 13ന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർക്ക് അപേക്ഷ നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം ഫോൺ 0497 2705460
Share: