സൗജന്യ മത്സരപരീക്ഷാ പരിശീലനം

Share:

കോഴിക്കോട് സി.സി.എം.വൈയില്‍ പി.എസ്.സി/എസ്.എസ്.സി/യൂണി: അസിസ്റ്റന്റ്/ സി.ജി.എല്‍ പരീക്ഷകള്‍ക്കായുള്ള സൗജന്യ പരിശീലന കോഴ്‌സുകള്‍ ( 2019 ജനു- ജൂണ്‍) ക്കുള്ള അപേക്ഷ ഈ മാസം 15 വരെ സ്വീകരിക്കും.

പി.എഫ്.സി (പിഎസ്.സി ഫൗണ്ടേഷന്‍ കോഴ്‌സ്), ജി.സി.ഇ.സി (ബിരുദ/ ബിരുദാനന്തര തലം), എസ്.സി.എസ്.ഇ (വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക തൊഴിലുള്ളവര്‍ക്കും ഞായറാഴ്ച ക്ലാസുകള്‍) എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.

ഈ മാസം 16ന് നടക്കുന്ന എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഇതര ഒ.ബി.സി വിഭാഗക്കാര്‍ക്ക് 20 ശതമാനം സീറ്റുകള്‍ ലഭിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍ – 049527 24610.

Share: