കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം

Share:

പാലക്കാട് :  കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട്, നെന്മാറ, ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ബ്ലോക്കുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എം.എസ്.ഡബ്ലു, എം.എ സോഷ്യോളജിയാണ് യോഗ്യത.

അപേക്ഷകര്‍ക്ക് ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.

അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 23 ന് രാവിലെ 10. 30 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഫോണ്‍ : 0491 2505627

Share: