ആയുര്‍വേദ കോളേജില്‍ കരാര്‍ നിയമനം

Share:

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ വിജ്ഞാന വകുപ്പില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 29 രാവിലെ 11 മണിയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെൡയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2460190.

വെബ്‌സൈറ്റ് www.govtayurvedacollegetvm.nic.in

Share: