ആയുർവേദ കോളേജിൽ  ഒഴിവുകൾ

Share:

തിരുവനന്തപുരം;  സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളിൽ കരാർ അധ്യാപക നിയമനത്തിന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാക്കണം.

ദ്രവ്യഗുണവിജ്ഞാന വകുപ്പിൽ എട്ടിനും അഗദതന്ത്ര വകുപ്പിൽ ഒൻപതിനും സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ 10 നുമാണ് ഇന്റർവ്യു.

രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 10 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

Share: