ജില്ലാതലത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

Share:

എറണാകുളം : സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല – ഐ.ഇ.ഡി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിലവിലുള്ള ഒഴിവുകളിലേക്കായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിന് ബിരുദം / പ്ലസ് ടു ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് സെക്കണ്ടറി വിഭാഗത്തിന് ബിരുദാനന്തര ബിരുദം/ ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്ഡും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10-ന് ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ (എസ്.എസ്.കെ) നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് പങ്കെടുക്കണം.

വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.

Share: