വാക്ക് ഇൻ ഇൻറർവ്യൂ

Share:

തിരുവനന്തപുരം:ഡെങ്കിപ്പനി ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജൻറ് വർക്കേഴ്സിൻറെ 6 (ആറ്) ഒഴിവിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ 9 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്ക് ഇൻ ഇൻ റെ ർവ്യൂ നടത്തുന്നു.

യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

പ്രായം 18-നും 45-നും മദ്ധ്യേ ആയിരിക്കണം.

Share: