അധ്യാപക നിയമനം

Share:

കണ്ണൂർ : മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴ് മുതല്‍ 17 വരെ കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍ നടത്തും.
തീയതി, സമയം, വിഷയം എന്ന ക്രമത്തില്‍.

ജൂണ്‍ ഏഴിന് രാവിലെ 10 മണി – ബി ബി എ, 14 ന് 10 മണി സൈക്കോളജി, ഫിസിയോളജി, ഉറുദു. 1.30 ന് പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്. 17 ന് 10 മണി ഇംഗ്ലീഷ്, ജേര്‍ണലിസം. 1.30 ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം.

ഫോണ്‍: 04933-202135.

Share: