സൈക്കോളജി അപ്രന്റിസ് നിയമനം

Share:

കണ്ണൂര്‍:  ഗവ.വനിത കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു.

റഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ആഗസ്ത് ഒന്നിന് 2.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0497 2746175.

കണ്ണൂര്‍ : ചൊക്ലി ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ജൂലൈ 30 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0490 2393985.

സൈക്കോളജി അപ്രന്റൈസ് നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ഗവ: സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റൈസിനെ പ്രതിമാസം 16000 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത: റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം.

താത്പര്യമുളളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

Share: