വാക്ക്-ഇൻ-ഇന്റർവ്യൂ 20ന്

Share:

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഞാറനീലിയിലെ ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2019-20 അധ്യയന വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ തസ്തികകളിലും, കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികകളിലും നിയമിക്കുന്നതിനു സി.ബി.എസ്.ഇ സ്‌കൂളിൽ അധ്യാപന പരിചയമുള്ള ഉദ്യോഗാർത്ഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം.

2019 ജനുവരി ഒന്നിന് 39 വയസ്സ് കവിയാൻ പാടില്ല.

പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും.

റെസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയാകും.

തസ്തിക, ഒഴിവുകൾ, യോഗ്യത എന്ന ക്രമത്തിൽ ചുവടെ:
പി.ജി.റ്റി ഫിസിക്‌സ്:- മൂന്ന്, എം.എസ്.സി ഫിസിക്‌സ്, ബി.എഡ്, സെറ്റ് നെറ്റ് അഭിലഷണീയം. റ്റി.ജി.റ്റി ഹിന്ദി:- ഒന്ന്, ബി.എ ഹിന്ദി, ബി.എഡ്, കെ-ടെറ്റ്/സി-ടെറ്റ്, റ്റി.ജി.റ്റി മാത്സ്:- മൂന്ന്, ബി.എസ്.സി മാത്സ്, ബി.എഡ്, കെ-ടെറ്റ്/സി-ടെറ്റ്, ഫിസിക്കൽ എഡ്യൂക്കേഷൻ:- ഒന്ന്, ബി.പി.എഡ്/എം.പി.എഡ്, മ്യൂസിക്:- ഒന്ന്, മ്യൂസിക്കൽ ബിരുദം/ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം എല്ലാ വിഭാഗങ്ങളിലും ബി.എഡ് വേണ്ടത്.
നിശ്ചിത യോഗ്യതകളുടെ /ഇളവുകളുടെ കാര്യത്തിൽ കെ.പി.എസ്.സി ബന്ധപ്പെട്ട തസ്തികയിൽ നിയമനത്തിന് പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിലെ തത്തുല്യ യോഗ്യതകളും/ഇളവുകളും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കും.
ഉദ്യോഗാർത്ഥികൾ വെള്ളകടലാസിൽ തയാറാക്കിയ അപേക്ഷകൾ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം ആഗസ്റ്റ് 20ന്  രാവിലെ 10ന് തിരുവനന്തപുരം വികാസ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം.

Share: