പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് ഫെലോ , റിസര്‍ച്ച് ഫെലോ

Share:

പ്രോജക്ട് അസോസിയേറ്റ്, സീനിയര്‍ പ്രോജക്ട് ഫെലോ , ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് & സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു . മഹാത്മാഗാന്ധി സര്‍വകലാശാലയുടെ നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്.

1. പ്രോജക്ട് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത: ബയോളജിക്കല്‍ സയന്‍സസ് ബ്രാഞ്ചില്‍ പിഎച്ച്.ഡി.
അല്ലെങ്കില്‍ മെഡിക്കല്‍ സയന്‍സസില്‍ എം.ഡി./ എം. എസ്.
അല്ലെങ്കില്‍ എം.ഫാം./ എം.വി.എസ്സി./ എം.ഇ./ എം.ടെക്കും ന്യൂറോബയോളജി/ ഫാര്‍മക്കോളജി/ സെല്ലുലര്‍& മോളിക്കുലര്‍ ബയോളജി/ ജനിറ്റിക്സ്/ സൈറ്റോജനിറ്റിക്സ്/ ബയോഇന്‍ഫര്‍മാറ്റിക്സ്/ ഇന്‍ഫെക്ഷന്‍ ഡിസീസസ്/ പ്രൊഡക്ഷന്‍ ഓഫ് ട്രാന്‍സ്ജനിക് അനിമല്‍സില്‍ 3 വര്‍ഷത്തെ ഗവേഷണ പരിചയവും.

2. സീനിയര്‍ പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ഇ./ എം.ടെക്. സിഗ്‌നല്‍ പ്രോസസിങ് സ്പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. ബയോളജിക്കല്‍/ബയോമെഡിക്കല്‍ പ്രോബ്ലംസ് റിസര്‍ച്ചില്‍ കഴിവ് അഭിലഷണീയം.

3. ജൂനിയര്‍ പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സസ് ബ്രാഞ്ചുകളില്‍ എം.എസ്സി., നെറ്റ്/ ഗേറ്റ് പോലുള്ള യോഗ്യത നേടിയവര്‍ക്ക് മുൻഗണന.
കോട്ടയം, തലപ്പാടിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് & സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒക്ടോബര്‍ 20-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.
കൂടുതല്‍ വിവരങ്ങള്‍ http://www.iucbr.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share: