എപ്പിഗ്രാഫി കോഴ്‌സിന് അപേക്ഷിക്കാം

Share:

പത്തനംതിട്ട : സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ എപ്പിഗ്രാഫി കോഴ്‌സിന് അപേക്ഷിക്കാം. മലയാളം, സംസ്‌കൃതം, തമിഴ്, ചരിത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിയോളജി എന്നീ വിഷയങ്ങളില്‍ അംഗീകൃത യൂണിവേഴ്‌സിയില്‍ നിന്നും നേടിയിട്ടുള്ള ബിരുദം അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്നിവയിലുള്ള ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും ശിലാലിഖിത വിജ്ഞാനീയത്തിലോ പുരാണ ലിപി വിജ്ഞാനത്തിലോ ഉള്ള താത്പര്യവുമാണ് യോഗ്യത.

ആകെ 20 സീറ്റുകളാണുള്ളത്. 50000 രൂപയും ജിഎസ്ടിയുമാണ് കോഴ്‌സ് ഫീസ്. അപേക്ഷാഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖേന ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ ഫെബ്രുവരി അഞ്ചിന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2319740, 9400048964.

Share: