ശാസ്ത്ര ബിരുദധാരികൾക്ക് തൊഴിൽ പരിശീലനം
തൊഴിൽ നൈപുണ്യ പരിശീലനം നേടാൻ ശാസ്ത്ര ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ദേശീയ സ്കിൽ ഡെ വലപ്മെൻറ് ആൻഡ് എൻറർപ്രണർഷിപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് പാപ്പനംകോടുള്ള സി.എസ്.ഐ .ആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിൻ സയൻസ് ആൻഡ് ടെക്നോളജിയാണ് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പഠന-പരിശീലനങ്ങൾക്ക് അവസരമൊരുക്കുന്നത്.
ജൂലൈയിലാരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 16 വരെ അപേക്ഷിക്കാം.
സി.എസ്.ഐ .ആർ സർട്ടിഫിക്കറ്റ് കോഴ്സ്:
അനലിറ്റിക്കൽ കെമിസ്ട്രിയുടെ ഇൻസ്ട്രുമെേൻറഷൻ ടെക്നിക്സ്. പരിശീലനം 24 ആഴ്ച .
സീറ്റുകൾ-15.
യോഗ്യത -ബി.എസ്സി കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി/ഡിപ്ലോമ-കെമിക്കൽ എൻജിനീയറിങ്.
പ്രായപരിധി 2017 ജൂൺ 16ന് 30 വയസ്സ് കവിയരുത്.
സ്പോൺസേഡ് വിഭാഗത്തിൽപെടുന്നവർക്ക് പ്രായപരിധിയില്ല.
ഇൻസ്റ്റിറ്റ്യൂട്ടിൻറെ കെമിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡിവിഷനാണ് നൈപുണ്യ പരിശീലനം നൽകുന്നത്. പ്രായോഗിക പരിശീലനങ്ങൾക്കാണ് പ്രാമുഖ്യം. മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
സർട്ടിഫിക്കറ്റ് കോഴ്സ് :
ഇലക്ട്രോൺ , എക്സ്റേ ടെക്നിക്സ് ഉപയോഗിച്ചുള്ള മെറ്റീരിയൽസ് കാരക്റ്ററൈസേഷൻ.
പരിശീലനം 24 ആഴ്ച്ച .
സീറ്റുകൾ-10.
യോഗ്യത: ബി.എസ്സി-ഫിസിക്സ്/ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെേൻറഷൻ/ ഡിപ്ലോമ-ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻറെഷൻ/സിറാമിക് എൻജിനീയറിങ്.
പ്രായപരിധി 30 വയസ്സ്.
കോഴ്സ് ഫീസ് 30,000 രൂപ. സ്പോൺസേഡ്-50,000 രൂപ.
ഇൻസ്റ്റിറ്റ്യൂട്ടിെൻറ മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗമാണ് പരിശീലനം നൽകുന്നത്. 25 ശതമാനം തിയറിക്കും 75 ശതമാനം പ്രാേദശിക പരിശീലനത്തിനും പ്രാമുഖ്യം നൽകും.
സി.എസ്.ഐ .ആർ സർട്ടിഫിക്കറ്റ് കോഴ്സ് :
സോളിഡ് സ്റ്റേറ്റ് ഫോർമെൻറെഷൻ പരിശീലനം-12 ആഴ്ച.
സീറ്റുകൾ-10.
യോഗ്യത: ബി.എസ്സി മൈക്രോ ബയോളജി/ബയോടെക്നോളജി/ ഏതെങ്കിലും ലൈഫ് സയൻസ് വിഷയം/ ഡിപ്ലോമ -കെമിക്കൽ /ബേയാകെമിക്കൽ എൻജിനീയറിങ്.
പ്രായപരിധി 30 വയസ്സ്. കോഴ്സ് ഫീസ്-15,000 രൂപ. സ്പോൺസേഡ്-25,000 രൂപ.
40 ശതമാനം തിയറിക്കും 60 ശതമാനം പ്രാക്ടിക്കലിനും പ്രാമുഖ്യം നൽകിയാണ് പരിശീലനം.
അപേക്ഷാഫോറവും വിശദവിവരങ്ങളും http://www.niist.res.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 2017 ജൂൺ 16നകം കിട്ടത്തക്കവണ്ണം The Administrative offcer, CSIR- National Institute For Interdiscipling Science , Thiruvananthapuram 695019. എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് ‘Skill Development Programme -SSF’ എന്ന് എഴുതിയിരിക്കണം.
യോഗ്യതപരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂൺ 22ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ജൂലൈ നാലിനകം ഫീസടക്കണം. കോഴ്സുകൾ ജൂലൈ 10ന് ആരംഭിക്കും.