ഇന്റീരിയർ ഡിസൈനിംഗ് കോഴ്‌സ്

Share:

കണ്ണൂർ: 2019 ലെ തൊഴിലധിഷ്ഠിത കോഴ്‌സിന്റെ ഭാഗമായി കണ്ണൂർ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തിവരുന്ന ഇന്റീരിയർ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആട്ടോകാഡ്, ത്രീഡിസ് മാക്‌സ്, ഫോട്ടോഷോപ്പ്, വി-റേ, രവിറ്റ് ആർകിടെക്ചർ, സ്‌കെച് അപ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും.

യോഗ്യത: എസ് എസ് എൽ സി.

25 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 30 ശതമാനവും മറ്റുള്ളവർക്ക് 15 ശതമാനവും കോഴ്‌സ് ഫീയിൽ ഇളവ് നൽകും.

വനിതകൾക്ക് പ്രത്യേക ബാച്ച് സൗകര്യമുണ്ട്. അവസാന തീയതി ജനുവരി 29.

ഫോൺ: 7025797776, 9447311257.

Share: