ലൈഫ് മിഷനിൽ ഒഴിവ്

Share:

ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻടെക്‌നോളജിയിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ആപ്ലിക്കേഷൻ ഡവലപ്‌മെന്റിലും ഡാറ്റാ ബെയ്‌സ് ഡവലപ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ ശമ്പളം 30,000 രൂപ.

ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ജനുവരി 17 ന് വൈകിട്ട് അഞ്ചിനകം lifemissionkerala@gmail.com  ൽ സമർപ്പിക്കണം

Share: