വിവിധ തസ്തികകളിൽ ഒഴിവുകൾ : അഭിമുഖം ആഗസ്റ്റ് 29ന്

Share:

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ ആഗസ്റ്റ് 29ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.

സെയിൽസ് ഡെവലപ്മെൻറ് മാനേജർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, അസിസ്റ്റൻറ് സെയിൽസ് മാനേജർ, ഫിനാൻഷ്യൽ കോൺസൾട്ടൻറ്, അസിസ്റ്റൻറ് ബിസിനസ് മാനേജർ, സീനിയർ ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് അഭിമുഖം.
പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.

Share: