ഇൻസ്ട്രക്ടർ നിയമനം

489
0
Share:

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 800 രൂപ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഫിസിക്കൽ എഡ്യുക്കേഷൻ ബിരുദം/ ബിരുദാനന്തര ബിരുദം/ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 60 വയസ്.

താൽപര്യമുള്ളവർ അപേക്ഷാ ഫോമിൻ റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ആഗസ്റ്റ് 27 രാവിലെ 11.30 ന് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സി.ജി.പി.യു ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Share: