വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

Share:

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുളളവര്‍, പട്ടിക ജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുളള ഒ.ഇ.സി വിഭാഗക്കാര്‍ (മുന്നോക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല.) എന്നിവര്‍ക്കായി ഡിഗ്രി, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസപ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

ഇതിനുളള അപേക്ഷാ ഫോറങ്ങള്‍ സംസ്ഥാനത്തുടനീളമുളള അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ എന്നിവ സഹിതം കോര്‍പ്പറേഷന്റെ അതത് റീജിയണല്‍ ഓഫീസുകളിലേക്ക് അയയ്ക്കണം.

Share: