നോർതേൺ റെയിൽവേയിൽ അപ്രന്റിസ്

240
0
Share:

നോർതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകൾ, യൂണിറ്റുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിൽ അപ്രന്റിസിന്റെ ഒഴിവുണ്ട്.
മെക്കാനിക്(ഡീസൽ), ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപന്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, പെയിന്റർ ജനറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപറേറ്റർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, വെൽഡർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ, വയർമാൻ, ഓഫ്സെറ്റ് മെഷീൻ മൈൻഡർ, ബുക് ബൈൻഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
1092 ഒഴിവുണ്ട്.
യോഗ്യത: 50 ശതമാനം മാർക്കോടെ എസ്എസ്എൽസിയും ഐടിഐയും.
പ്രായം 15‐24. 2019 ജനുവരി 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
www.rrcnr.org വഴി ഓൺലൈനായി അപേക്ഷിക്കണം
അവസാന തിയതി ജനുവരി 31.

Share: