വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹധാര പദ്ധതിയിലേയ്ക്ക് സ്പീച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസം 500 രൂപ (മാസം പരമാവധി 15000 രൂപ) നിരക്കില്‍ താല്‍ക്കാലികമായി നിയമനം നടത്തും.

യോഗ്യത: സ്പീച് തെറാപ്പിസ്റ്റ് – ഗവണ്‍മെന്റ് അംഗീകൃത എം.എസ്.എല്‍.പി / ബി.എസ്.എല്‍.പി / ഡി.റ്റി.വൈ.എച്ച്.ഐ, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. സൈക്കോളജിസ്റ്റ് – ഗവണ്‍മെന്റ് അംഗീകൃത എം.എസ്.സി സൈക്കോളജി / എം.എ സൈക്കോളജി / ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിക്ക് ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ് ) മുന്‍പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിനായി നേരിട്ട് ഹാജരാകണം.

Share: