സമുന്നതി തുടര്‍വിദ്യാഭ്യാസ പദ്ധതിയിലേക്ക് രജിസ്‌ട്രേഷന് അവസരം

Share:

കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരും എഞ്ചിനീയറിംഗ് കോഴ്‌സിന് പ്രവേശനം ലഭിച്ച ശേഷം വിവിധ കാരണങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കാനാകാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് വിദഗ്ധപരിശീലനം നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് സമുന്നതി തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.

ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ വഴിയാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. www.gift.res.in/samunnathi എന്ന വെബ്‌സൈറ്റ് ലിങ്കില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം ആവശ്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2017 ആഗസ്റ്റ് 10 . കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക. 9447269504, 9447754626,  04712596960

Share: