സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ബ്യൂട്ടി കെയര്‍ & മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബ്യൂട്ടികെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 7000 രൂപയും ഡിപ്ലോമയ്ക്ക് 12000 രൂപയുമാണ് ഫീസ്. ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കൊഴ്‌സിന് പത്താംക്ലാസും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് പന്ത്രണ്ടാം ക്ലാസുമാണ് യോഗ്യത. ആറ് മാസത്തെ വിദൂരപഠനമായ ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in / www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31

Share: