ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അസിസ്റ്റൻറ്

Share:

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാര്‍ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേക്കാണ് നിയമനം.
(മൂന്നുവര്‍ഷം വരെ നീട്ടാവുന്നതാണ്. )

ശമ്പളം: രു. 29,785/-

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും
ഓൺലൈൻ ആയി www.cusat.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
അപേക്ഷാ ഫീസ് 700/- രൂപ (ജനറല്‍/ഒ.ബി.സി.), 140/- രൂപ (എസ്.സി./എസ്.ടി.).
അവസാന തിയതി: ജൂലായ് 10

ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം , സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫീസ് അടച്ച രസീതിൻറെയും പകര്‍പ്പുകളും 2020 ജൂലൈ 17 ന് മുമ്പ് ലഭിക്കത്തക്കവിധം രജിസ്ട്രാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി-682022′ എന്ന വിലാസത്തിലേക്ക് അയക്കണം

കൂടുതല്‍ വിവരങ്ങള്‍ www.cusat.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും

Share: