ഗവ:നഴ്‌സിംഗ് കോളേജില്‍ ഹൗസ് കീപ്പറുടെ ഒഴിവ്

Share:

കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഹൗസ് കീപ്പറെ ആവശ്യമുണ്ട്. 18 നും 40 വയസിനും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത യുളളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

ഹൗസ് കീപ്പിംഗില്‍ യോഗ്യതയുളളവരും സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ ജൂലൈ 16-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ: നഴ്‌സിംഗ് കോളേജ്  പ്രിന്‍സിപ്പാളിനു മുന്‍പില്‍ ഹാജരാകണം.(എച്ച്.എം.ടി കോളനി.പി.ഒ, കൊച്ചി 683503 )

ഫോണ്‍:  04842754485

Share: