എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും (ഫോണ്‍ 0484-2341410) തിരുവനന്തപുരം റീജിയണല്‍ സെന്ററിലും (ഫോണ്‍ 0471-2550612) ഏപ്രില്‍ മാസം ആരംഭിക്കുന്ന ”പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക്/ബി.ടെക്/എം.എസ്.സി ബിരുദമുളളവരോ അവസാന സെമസ്റ്റര്‍ റിസല്‍റ്റ് പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം.

അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100) ഡി.ഡി സഹിതം മാര്‍ച്ച് 31 മുമ്പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

Share: