സൗജന്യ എന്‍ട്രന്‍സ് പരിശീലനം

Share:

കൊച്ചി: 2017-18 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2018 ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനം നടത്തും.

2017 ലെ ഒന്നാം വര്‍ഷ പരീക്ഷയിലും 2017 ഡിസംബര്‍ മാസത്തിലെ രണ്ടാം വര്‍ഷ അര്‍ദ്ധ വാര്‍ഷിക പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചവരും, 2018 ലെ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, മേല്‍ പരാമര്‍ശിച്ച പരീക്ഷകളുടെ റിസള്‍ട്ട്, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള അപേക്ഷ മാര്‍ച്ച് 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

Share: