മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്

Share:
Micro

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ വഴി പത്താനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയിലേക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം ഇ സി) തിരഞ്ഞെടുക്കുന്നു. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളിലേയും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലേയും സ്ഥിരതാമസക്കാരായ 25 നും 40 ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.

യോഗ്യത – പ്ലസ് ടൂ, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തിരുവനന്തപുരത്ത് നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്‌ട്രേറ്റ്, കൊല്ലം എന്ന വിലാസത്തില്‍ സെപ്തംബര്‍ 15 നകം സമര്‍പ്പിക്കണം. ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലും 9745977100 എന്ന നമ്പരലും ലഭിക്കും.

Share: