ബിരുദാനന്തര ബിരുദ (പിജി) രജിസ്ട്രേഷന്‍

Share:

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലായ് ഒന്നിന് ആരംഭിക്കും.

എന്‍ആര്‍ഐ/വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍/സ്റ്റാഫ് ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ നല്‍കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ ജൂലായ് 14 നകം നേരിട്ട് അപേക്ഷിക്കണം. ഇവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനു സീറ്റ് സംവരണം ചെയ്തിട്ടില്ല. സ്പോര്‍ട്സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കും, മാനേജ്മെന്റ്/കമ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സര്‍വകലാശാല വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജ് അധികൃതര്‍ വിജ്ഞാപനത്തിലുള്ള തീയതികള്‍ക്കനുസൃതമായിതന്നെ പ്രവേശന നടപടി പൂര്‍ത്തീകരിക്കണം. കോളേജ് അധികൃതര്‍ ഇ-മെയില്‍ ദിവസേന പരിശോധിക്കണം.

ഇ-മെയില്‍: pgcap@mgu.ac.in ഹെല്‍പ് ലൈന്‍: 0481 6555563.

Share: