ബ്രിട്ടീഷ് ഇംഗ്ലീഷ് പഠനം : ലാൻലോ ആപ്പ് ഇന്ത്യയിലും

Share:

ലണ്ടൻ: ഐ ഇ എൽ ടി എസ് , ടോഫെൽ പരീക്ഷകൾക്കും ബ്രിട്ടീഷ് ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രാവീണ്യം നേടുന്നതിനും സഹായകമായ ലാൻലോ (Lanlo ) ആപ്പ് ഇന്ത്യയിലും.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻലോ ലിമിറ്റഡ് ( www.lanlo.co.uk ) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( AI ) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ലാൻലോ ആപ്പിൽ മലയാളം, ഹിന്ദി , തമിഴ് , മറാത്തി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ആഗോള ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള സൗകര്യം ലഭ്യമാണ്.

പ്ലെയ്സ്റ്റോറിൽ / ആപ്സ്റ്റോറിൽ ലാൻലോ ( lanlo ) എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലാൻലോസിസി ( lanlocc ) എന്ന റെഫെറൽ കോഡ് ഉപയോഗിച്ച് ഏഴ് ദിവസം സൗജന്യമായി പഠിക്കാൻ അവസരം ലഭിക്കും.

വരിക്കാരാകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പഠിതാക്കൾക്ക് പ്രത്യേക ഇളവ് ലഭ്യമാണെന്ന് ലാൻലോ സ്ഥാപകനും ഡയറക്ടറുമായ ഡയറൻ ഹോളണ്ട് അറിയിച്ചു.

ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാൻ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ തെറ്റ് കൂടാതെ സംസാരിക്കാം തുടങ്ങിയ കാര്യങ്ങൾ ലാൻലോ ആപ്പിലൂടെ എളുപ്പത്തിൽ പഠിക്കാൻ കഴിയും. ഇംഗ്ലീഷ് പഠിക്കാനായി ഏതെങ്കിലും കോഴ്സുകളിൽ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. അതിന് നിരവധി പോംവഴികൾ നമുക്ക് മുന്നിലുണ്ട്. അതിൽ ഒന്നാണ് മൊബൈൽ ആപ്പുകൾ. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ മലയാളികൾക്ക് മാർഗ്ഗനിർദ്ദേശിയായ കരിയർ മാഗസിനുമായി ചേർന്നാണ് ലാൻലോ ആപ്പ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നത്.

Share: