കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : കേരളം എവിടെ നിൽക്കുന്നു ?

Share:

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സംസ്ഥാനത്തു 49 സർക്കാർ സ്കൂളുകളിൽ ഹയർ സെക്കണ്ടറിക്ക് പഠിപ്പിക്കുന്നുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം സംസ്ഥാനത്തു നിലവിൽ വന്നിട്ട് മൂന്ന് പതിറ്റാണ്ടായിട്ടും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്ഥിരം അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. മുപ്പതു വർഷമായി നിശ്ചിത യോഗ്യതയില്ലാത്ത താൽക്കാലികക്കാരാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര ബിരുദ കോഴ്സ് രാജ്യത്തെ സർവ്വകലാശാലകളിലൊന്നും പഠിപ്പിക്കുന്നില്ല എന്നാണ് വിവരാവകാശം വഴി യൂ ജി സി യിൽ നിന്ന് ഉദ്യോഗാർഥികൾക്ക് ലഭിച്ചിട്ടുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ നിലവിലില്ലാത്ത കോഴ്‌സാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ബി എഡുമാണ് യോഗ്യത.

യോഗ്യതയുള്ള അദ്ധ്യാപകരില്ലെങ്കിലും മുപ്പതു വർഷങ്ങളായി ഹയർ സെക്കൻഡറിയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നു.

ഇവിടെയാണ് പ്രൊഫ. ബലറാം മൂസാദ് എഴുതിയതിൻറെ പ്രസക്തി. ” നമ്മുടെ ഇംഗ്ലീഷ് ഉച്ചാരണ പിശകുകളെക്കുറിച്ചു നാം ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. ലജ്ജിക്കേണ്ടവർ നമ്മെ ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകരാണ് “. സ്കൂൾ തലത്തിൽ, കോളേജ് തലത്തിൽ ഇപ്പോഴും നാം തെറ്റായ ഇംഗ്ലീഷ് പഠിക്കുന്നു. ” ഇംഗ്ലീഷ് അറിയാമോ എന്ന് ചോദിച്ചാൽ ,അറിയാം. പക്ഷെ സംസാരിക്കാൻ അറിഞ്ഞുകൂടാ.” ഈ സ്ഥിതി വിശേഷത്തിന് ഇവിടുത്തെ വിദ്യാർത്ഥികളല്ല ഉത്തരവാദികൾ. സിലബസും അത് തയ്യാറാക്കുന്ന സർക്കാർ സംവിധാനവും അത് പ്രായോഗിക തലത്തിൽ നടപ്പാക്കുന്ന അദ്ധ്യാപകരുമാണ് ഇതിൻറെ പാപഭാരം ചുമക്കേണ്ടവർ.

അസാപ് പോലുള്ള സർക്കാർ സ്ഥാപനങ്ങളും ഇവിടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുണ്ട് . പക്ഷെ അത് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ അംഗീകാരമില്ലാത്ത ‘ഹിൻഗ്ലീഷ് ‘ അഥവാ ‘മംഗ്ലീഷാ’ ണ്‌ . ഇത് പഠിച്ചാൽ ഒരു ബ്രിട്ടീഷുകാരനോ അമേരിക്കക്കാരനോ നാം പറയുന്ന ഇംഗ്ലീഷ് മനസ്സിലാകുമോ ? 14750  രൂപ ചെലവാക്കി ഇത് പഠിച്ചാൽ ഐ ഇ എൽ ടി എസ് സ്കോർ നേടാൻ സഹായകമാകുമോ?
“ഇല്ല” എന്നാണ് ഇത് നടത്തുന്നവരുടെ മറുപടി.

ഇംഗ്ലീഷ് ഭാഷ ഇന്ത്യയിൽ കൊണ്ടുവന്ന് , ഇരുനൂറ് വർഷം നമ്മെ ഭരിച്ച ബ്രിട്ടീഷുകാർ മടങ്ങിപോയിട്ട് 75 വർഷങ്ങൾ കഴിയുമ്പോഴും ലോക നിലവാരത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ നമുക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾ ആധുനിക വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ പുറന്തള്ളപ്പെടുന്നു .

ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ആഗോള ഭാഷയായ ഇംഗ്ലീഷ് ശരിയായി സംസാരിക്കാൻ അറിയാത്തവരിൽ കേന്ദ്ര മന്ത്രിമാർ വരെ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് വിദ്യാഭ്യാസ കാര്യത്തിൽ മുൻപന്തിയിലെത്തി എന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ യഥാർത്ഥ അവസ്ഥ നാം തിരിച്ചറിയുന്നത്.
ഇനിയെങ്കിലും നാം ആഗോള നിലവാരത്തിൽ ഇംഗ്ലീഷ് പഠിക്കുവാൻ തയ്യാറാകണം.
ലാൻലോ ആപ് ( LANLO ) അതിനു സഹായകമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഏഴു ദിവസം അത് സൗജന്യമായി പഠിക്കുക .

REGISTER NOW! Enjoy FREE study for seven days!

India :    https://accounts.mylanlo.com/register?code=lanlocc

Middle East:    https://accounts.mylanlo.com/register?code=lanlome

Improve your English by talking with AI Powered English Speaking Coach.

നിങ്ങളുടെ ഫോണിൽ / ടാബിൽ ഒരു സഹചാരിയായി കരുതുക. 24×7 അത് മികച്ച ഇംഗ്ലീഷ് പഠിക്കാൻ നിങ്ങളെ സഹായിക്കും. അന്തരിച്ച എം സി. ഛ്ഗ്ല ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയിരിക്കുമ്പോള്‍ ഒരു സുപ്രധാന വിധിയില്‍ ഇംഗ്ലീഷിനെ ഒരു ഇന്ത്യന്‍ ഭാഷ ആയി പ്രഖ്യാപിക്കുകയുണ്ടായി. സുപ്രീം കോടതി പിന്നീടത്‌ ശരിയാണെന്ന് കല്‍പ്പിക്കുകയും ചെയ്തു.

ഇനിയും നമുക്ക് ഇംഗ്ലീഷ് ശരിയായി പഠിക്കാം. നമ്മുടെ കുട്ടികളെ ലോകനിലവാരത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ നമ്മൾതന്നെ തീരുമാനിക്കണം.

info@careermagazine.in

Share: