പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ 95 ഒഴിവുകൾ

Share:

കേരള സര്‍ക്കാർ ഇന്‍ഫര്‍മേഷ൯ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സബ് എഡിറ്റർ വകുപ്പില്‍ സബ് എഡിറ്റര്‍മാരുടെയും ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റുമാരുടെയും പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍:

സബ്എഡിറ്റർ – 19
യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ജേണലിസം ഡിപ്ലോമ. മാധ്യമ സ്ഥാപനത്തിലെ എഡിറ്റോറിയലില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. മലയാളം ടൈപ്പ് റൈറ്റിംഗ് , ഇന്‍റർനെറ്റ് , വെബ്സൈറ്റ് എന്നിവ ഉപയോഗിച്ചുള്ള പരിചയം ഉണ്ടായിരിക്കണം.

ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ്- 76
യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ജേണലിസം ഡിപ്ലോമ. മാധ്യമ സ്ഥാപനത്തിലെ എഡിറ്റോറിയലില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മലയാളം ടൈപ്പ് റൈറ്റിംഗ് , ഇന്‍റർനെറ്റ് , വെബ്സൈറ്റ് എന്നിവ ഉപയോഗിച്ചുള്ള പരിചയം ഉണ്ടായിരിക്കണം.
പ്രായം: 30 വയസ്സ്.
ശമ്പളം: സബ് എഡിറ്റർ 18000 രൂപ, ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ് – 14000 രൂപ
കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ
അവസാന തീയതി: ജൂലൈ 6

Share: