പ്രസാര്‍ഭാരതി കറസ്‌പോണ്ടന്റിനെ നിയമിക്കുന്നു

Share:

വയനാട് ജില്ലയില്‍ ആകാശവാണി-ദൂരദര്‍ശന്‍ പാര്‍ട്ട് ടൈം കറസ്‌പോന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാകണം.

പ്രതിമാസം 4250 രൂപയാണ് പ്രതിഫലം.

ജേര്‍ണലിസത്തിലോ മാസ് മീഡിയയിലോ പി.ജി. ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയവും വേണം. ടി.വി. കവറേജിന് ഉപയോഗിക്കുന്ന ടെലിവിഷന്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കുന്നതും അവ കെകകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യവും അഭിലഷണീയം.

കമ്പ്യൂട്ടറിലും വേര്‍ഡ്‌പ്രോസസ്സിംഗിലുമുള്ള പരിജ്ഞാനം, ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

24-നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.airtvm.com www.newsonair.nic.in എന്നിവയില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡയറക്ടര്‍, ആകാശവാണി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ സെപ്തംബര്‍ 15 നകം ലഭിക്കണം.

കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമുള്ളവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല.

Share: