ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്

Share:

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത. സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത. താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെ ൻറലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695581 എന്ന വിലാസത്തിൽ ജനുവരി 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in

Share: