സംഗീത അധ്യാപക നിയമനം

Share:

എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത വിഭാഗത്തിൽ അതിഥി അധ്യാപകൻറെ ഒഴിവുണ്ട്. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ,Ph.D അല്ലെങ്കിൽ NET യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭിലഷണീയം.

ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകർപ്പുകളുമായി ജൂൺ 24-ന് (ബുധൻ) രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Share: