പി എസ് സി : പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും

572
0
Share:

വജ്രജൂബിലി ആഘോഷിക്കുന്ന വേളയില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതികളുമായി കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമുള്ള കാലതാമസമൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പിഎസ്‌സി അംഗം പി ശിവദാസന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായി ഇപ്പോള്‍ നാലുകേന്ദ്രങ്ങളാണുള്ളത്. സംസ്ഥാനത്തിലെ എഞ്ചിനീയറിംഗ് കോളേജുകളെ പരീക്ഷാകേന്ദ്രങ്ങളായി ഉള്‍പ്പെടുത്തി 30000 പേര്‍ക്ക് ഒരേ സമയം ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാവുന്ന തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ പിഎസ്‌സിക്ക് പദ്ധതിയുണ്ട്.

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി ഓഫീസുകള്‍ക്കായി സ്വന്തമായ കെട്ടിടങ്ങള്‍ ഒരുക്കും. അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ തെറ്റുകള്‍ കടന്നു കൂടുന്നുവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അക്ഷയ ജീവനക്കാര്‍ക്കായി പിഎസ്‌സി പരിശീലനം നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് വീഴ്ചകളില്ലാതെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.

ഗ്രാജേ്വറ്റ് ലെവല്‍ പരീക്ഷകളില്‍ പോലും മാതൃഭാഷയില്‍ 10 മാര്‍ക്കിന്റെ ചോദ്യങ്ങളുള്‍പ്പെടുത്തി. ലിറ്റിഗേഷന്‍ സ്‌ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ച് പിഎസ്‌സിയുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന വ്യവഹാരം കുറയ്ക്കാനും സാധിച്ചെന്ന് ശിവദാസന്‍ പറഞ്ഞു.

Share: