എംബിബിഎസ് /ബിഡിഎസ് : നീ​റ്റി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് രജിസ്‌ട്രേഷന്‍ 11 വരെ

Share:

സി​ബി​എ​സ്ഇ ന​ട​ത്തി​യ അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ൽ              ( NEET ) യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യാ ക്വാേ​ട്ട അനുസരിച്ചുള്ള പ്രവേശനത്തിനുള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 11-ാം തീയതി വ​രെ ര​ജി​സ്ട്രേ​ഷ​നു സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട​യി​ലു​ള്ള പ്ര​വേ​ശ​നം ലഭിക്കും.

ര​ണ്ട് റൗ​ണ്ട് അ​ലോ​ട്ട്മെ​ന്‍റാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ചോ​യ്സ് ഫി​ല്ലിം​ഗി​ന് 12ന് ​ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 11ന് ​മോ​ക് അ​ലോ​ട്മെ​ന്‍റും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ റൗ​ണ്ട് സീ​റ്റ് അ​ലോ​ട്മെ​ന്‍റ് 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ആ​ദ്യ അ​ലോ​ട്മെ​ന്‍റ് 15ന് ​പ്ര​ഖ്യാ​പി​ക്കും. അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ തു​ട​ർ​ന്ന് 16നും 22​നും മ​ധ്യേ അ​ത​തു കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.  ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ര​ണ്ടാം ഘ​ട്ട അ​ലോ​ട്മെ​ന്‍റ് പ്ര​ക്രി​യ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ര​ണ്ടാം ഘ​ട്ട അ​ലോ​ട്മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും. ഓ​ഗ​സ്റ്റ് 16ന​കം അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ന​ൽ​കി​യ ചി​ല വി​വ​ര​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തും ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം തി​ക​ച്ചും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പേ​രി​ന്‍റെ​ സ്പെ​ല്ലിം​ഗും മ​റ്റും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ന​ൽ​കി​യ​തു ത​ന്നെ​യാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഈ ​സ​മ​യ​ത്തു ല​ഭി​ക്കു​ന്ന പാ​സ്‌വേഡ് അ​ഡ്മി​ഷ​ൻ ക​ഴി​യു​ന്ന​തു വ​രെ​യും സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം. ര​ജി​സ്ട്രേ​ഷ​നും ചോ​യ്സ് ഫി​ല്ലിം​ഗും വ​ള​രെ ശ്ര​ദ്ധ​യോ​ടെ നി​ർ​വ​ഹി​ച്ച ശേ​ഷം ലോ​ക്ക് ചെ​യ്ത് പ്രി​ന്‍റൗ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ക്ക​ണം.

താ​ത്പ​ര്യ​മു​ള്ള കോ​ള​ജു​ക​ൾ ആ​ദ്യ ചോ​യ്സാ​യി ന​ൽ​കി എ​ത്ര കോ​ള​ജു​ക​ളി​ലേ​ക്കു വേ​ണ​മെ​ങ്കി​ലും ചോ​യ്സ് ന​ൽ​കാം.

അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​വ​സാ​ന തീ​യ​തി​ക്കു കാ​ത്തി​രി​ക്കാ​തെ എ​ത്ര​യും വേ​ഗം കോ​ള​ജി​ൽ ചേ​രാ​ൻ ശ്ര​മി​ക്ക​ണം. അ​ഡ്മി​ഷ​ൻ സ​മ​യ​ത്തു ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച വി​വ​രം വെ​ബ്സൈ​റ്റി​ലു​ണ്ട്. യ​ഥാ​ർ​ഥ രേ​ഖ​ക​ൾ ത​ന്നെ ഈ ​സ​മ​യ​ത്തു ഹാ​ജ​രാ​ക്ക​ണം. ര​ണ്ടാം റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന വി​വ​ര​വും അ​റി​യി​ക്ക​ണം.
ആ​ദ്യ റൗ​ണ്ടി​നു ശേ​ഷം വ​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ര​ണ്ടാം റൗ​ണ്ട് അലോട്മെന്‍റ്. ആ​ദ്യ റൗ​ണ്ടി​ൽ അ​ലോ​ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വർക്കും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട കോ​ള​ജു​ക​ൾ വേ​ണ​മെ​ന്ന് താ​ത്പ​ര്യം അ​റി​യി​ച്ച​വ​ർ​ക്കും ഇതിൽ പങ്കെടുക്കാം.

കേ​ര​ള​ത്തി​ലെ എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, ആ​യൂ​ർ​വേ​ദം , ഹോ​മി​യോ​പ്പ​തി, സി​ദ്ധ, യൂ​നാ​നി എ​ന്നീ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​യും അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫോ​റ​സ്ട്രി, വെ​റ്റ​റി​ന​റി , ഫി​ഷ​റീ​സ് എ​ന്നീ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന റാ​ങ്ക് ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലേ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ നീ​റ്റ് ഫ​ലം പ്ര​വേ​ശ​ന​പ്പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

കേ​ര​ള​ത്തി​ലെ​നീ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും ഏ​കീ​കൃ​ത കൗ​ണ്‍​സ​ലിം​ഗ് വ​ഴി​യാ​യി​രി​ക്കും പ്രവേശനം ന​ട​ത്തു​ന്ന​ത്.

കൂ​ടാ​തെ ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി, സി​ദ്ധ, യൂ​നാ​നി എ​ന്നീ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​യും അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫോ​റ​സ്ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ് എ​ന്നീ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​യും പ്ര​വേ​ശ​നം നീ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും ആ​യി​രി​ക്കും. ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ: 0471 2339101, 2339102, 2339102, 2339103, 2339104. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റാ​യ www.mcc.nic.in മു​ഖാ​ന്തി​രം വേ​ണം ര​ജി​സ്ട്രേ​ഷ​നും ചോ​യി​സ് ഫി​ല്ലിം​ഗും ന​ട​ത്താ​ൻ.

  • സുകുമാരൻ നായർ പി കെ 
Share: