പാരാവെറ്റ് ഒഴിവ്; അഭിമുഖം നവംബർ 14 ന്

Share:

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിന് പാരാവെറ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ 14 ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.

രാവിലെ 11 ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇൻറർവ്യൂ.

വൈക്കം ബ്ലോക്കിലാണ് നിയമനം. വി.എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്‌മെൻറ് കോഴ്‌സ് പാസായിരിക്കണം. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്-ഫാർമസി നഴ്‌സിംഗ് സ്‌റ്റൈപ്പൻഡറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.

ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്‌മെൻറ് കോഴ്‌സ് പാസായവരോ വി.എച്ച്.എസ്.ഇ. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എൻറ്ർപ്രണർ/ സ്‌മോൾ പൗൾട്രി ഫാർമർ എൻറ്ർപ്രണർ എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് പാസായവരെയും പരിഗണിക്കും. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.

വിശദവിവരത്തിന് ഫോൺ: 0481 2563726.

Share: