നാവികസേനയിൽ 3400 ഒഴിവുകൾ

Share:

നാവികസേന, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് തസ്തിയിലെ 2500 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കും മെട്രിക് റിക്രൂട്ട് തസ്തികയിലെ 400 ഒഴിവുകളിലേക്കുമായി അപേക്ഷ ക്ഷണിച്ചു .

അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്
ഒഴിവുകൾ: 2500

യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ് ടു / തത്തുല്യ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.

പ്രായം: 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.

ശമ്പളം: പരിശീലനകാലത്ത് 14600 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
പരിശീലനത്തിനുശേഷം 21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും.

ശാരീരിക യോഗ്യത: ഉയരം 157 സെ.മീ., തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികം.
നെഞ്ചിന് അഞ്ച് സെ.മീ. വികാസം വേണം. കാഴ്ച: 6/9, 6/12.

അപേക്ഷാഫീസ് : 205 രൂപ

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്
ഒഴിവുകൾ : 500

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷണലായി പഠിച്ചിരിക്കണം.

പ്രായം: 1999 ഓഗസ്റ്റ് 1-നും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). ശമ്പളം: 21,700-69,100 രൂപ.
ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ. ഉയരത്തിന് ആനുപാതികമായ നെഞ്ചളവും തൂക്കവും. നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാന്‍ സാധിക്കണം.

അപേക്ഷാഫീസ്: 205 രൂപ.

മെട്രിക് റിക്രൂട്ട്
ഒഴിവുകൾ : 400

ഷെഫ്, സ്റ്റ്യുവാഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് ഇതുവഴി നിയമനം ലഭിക്കും.
പ്രായം: 17-21 വയസ്സ്. 1998 ഒക്ടോബര്‍ 1-നും 2002 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
യോഗ്യത : 1. ഷെഫ്: പത്താക്ലാസ്. ആഹാരം പാചകംചെയ്യലായിരിക്കും ജോലി.
2. സ്റ്റ്യുവാഡ്: പത്താംക്ലാസ്. ഓഫീസേഴ്സ് മെസില്‍ ഭക്ഷണവിതരണം, ഹൗസ്‌കീപ്പിങ് എന്നിവയായിരിക്കും ജോലി.
3. ഹൈജീനിസ്റ്റ്: പത്താംക്ലാസ്.
ശുചിമുറിയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കലായിരിക്കും ജോലി.
ശമ്പളം: പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ കയറുന്നവര്‍ക്ക് 21,700-69,100 രൂപ നിരക്കിൽ
കായികക്ഷമതാ പരീക്ഷ: 7 മിനിറ്റില്‍ 1.6 കി. മീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കണം. 20 സ്‌ക്വാട് അപ്പ്, 10 പുഷ് അപ് എന്നിവയുമുണ്ടാകും.

അപേക്ഷാഫീസ്: 205 രൂപ.

നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായിവേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30.

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: